കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ നാളെ ലോക്സഭയിലെത്തും

0
67

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ നാളെ ലോക്സഭയിലെത്തും. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ബില്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള നടപടിക്ക് തുടക്കമിടും. കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ബില്‍ അവതരിപ്പിക്കുമെന്ന് അജണ്ടയില്‍ പറയുന്നു. നാളെ ഉച്ചയ്ക്ക് ശേഷം ബില്‍ ചര്‍ച്ച ചെയ്ത് പാസാക്കും. ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കാന്‍ നിര്‍ദ്ദേശിച്ച് ബിജെപിയും കോണ്‍ഗ്രസും എംപിമാര്‍ക്ക് വിപ്പ് നല്‍കി. ബില്ലിനെ എതിര്‍ക്കേണ്ടതില്ല എന്ന് പ്രതിപക്ഷം തീരുമാനിച്ചു. അതേസമയം മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും