ചക്രവാതചുഴി ; കേരളത്തില്‍ ഇന്നും നാളെയും അതിശക്തമായ മഴക്ക് സാധ്യത

0
60

ചക്രവാതചുഴി അറബികടലിലേക്ക്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാല്‍ തന്നെ ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.