മോഫിയയുടെ ആത്‍മഹത്യ; അറസ്‌റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും

0
107

ആലുവയിൽ നിയമ വിദ്യാർഥിയായിരുന്ന മോഫിയ പർവീൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അറസ്‌റ്റിലായ ഭർത്താവ് മുഹമ്മദ് സുഹൈൽ, സുഹൈലിന്റെ മാതാവ് റുഖിയ, പിതാവ് യൂസഫ് എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

പ്രതികളെ തെളിവെടുപ്പിനും, കൂടുതൽ ചോദ്യം ചെയ്യലിനുമായി പോലീസ് കസ്‌റ്റഡിയിൽ ആവശ്യപ്പെടും. അതിനിടെ മോഫിയയുടെ ആത്‍മഹത്യയിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. നാലാഴ്‌ചയ്‌ക്കകം അന്വേഷണ റിപ്പോർട് നൽകാൻ ആലുവ റൂറൽ എസ്‌പിക്ക് നിർദേശം നൽകി. കേസ് ഡിസംബർ 27ന് പരിഗണിക്കുമെന്ന് കമ്മിഷൻ അധ്യക്ഷൻ ജസ്‌റ്റിസ് ആന്റണി ഡൊമിനിക് അറിയിച്ചു.