നിരത്തില്‍, നാലുലക്ഷം യൂണിറ്റ് ക്വിഡ് കാറുകള്‍ എന്ന മാന്ത്രിക സംഖ്യ തികച്ച് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ. 4,00,000 -ാമത്തെ ക്വിഡ് കാര്‍ അടുത്തിടെ ഒരു ഉപഭോക്താവിന് കൈമാറിയെന്ന് റെനോ ഇന്ത്യ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ച് 10-ാം വര്‍ഷത്തിലാണ് കമ്പനിയുടെ ഈ നേട്ടം. 2015-ല്‍ ആണ് റെനോ ഇന്ത്യ ക്വിഡിനെ അവതരിപ്പിക്കുന്നത്. 2020 ജനുവരിയില്‍ കാറിന്റെ ബിഎസ്6 പതിപ്പും നിരത്തിലെത്തി. 800 സിസി, 3 സിലിണ്ടര്‍ പെട്രോള്‍, 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് റെനോ ക്വിഡ് വാഗ്ദാനം ചെയ്യുന്നത്.