രാജ്യത്തെ പൊരുതുന്ന ജനതയുടെ വിജയം: എ വിജയരാഘവൻ

0
92

തിരുവനന്തപുരം> കാർഷിക കരിനിയമങ്ങൾക്കെതിരെ രാജ്യത്തെ പൊരുതുന്ന ജനത നേടിയ  വിജയമാണിതെന്ന്‌ സിപിഐ എം സംസ്‌ഥാന സെക്രട്ടറിയുടെ  താൽക്കാലിക ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. ധനമുതലാളിത്തത്തിന്റെ  താൽപര്യങ്ങളെ സംരക്ഷിക്കുന്ന തരത്തിൽ നിയമനിർമ്മാണം നടത്തുകയും സാധാരണ ജനങ്ങളെ മറന്നുകൊണ്ടുമുള്ള കേന്ദ്രനിലപാടിനെതിരായ വിജയം കൂടിയാണിത്‌.

പാർലമെൻറിലെ  അംഗബലംകൊണ്ട്‌ ജനങ്ങളെ പൂർണമായി അടിച്ചമർത്താനാവില്ല എന്നതിന്റെ ഉദാഹരണം കൂടിയാണ്‌ ഈ വിജയം

രാജ്യത്തിന്‌ പുറത്ത്‌ സാർവ്വദേശീയ തലത്തിൽത്തന്നെ ശ്രദ്ധയാകർഷിച്ച സമരമാണ്‌ ഇത്‌. രാജ്യത്തിന്റെ സമരപോരാട്ടങ്ങളുടെ ചരിത്രത്തിൽ ആവേശകരമായ മുന്നേറ്റത്തിന്റെ വഴിതുറക്കുന്ന ഒന്നുകൂടിയാണ്‌ ഈ സമര വിജയമെന്ന്‌ വിജയരാഘവൻ പറഞ്ഞു.