നാട്ടുകാര്‍ നോക്കിനില്‍ക്കേ, ക്യാബ് ഡ്രൈവറെ തുടര്‍ച്ചയായി മുഖത്തടിച്ച്‌ യുവതി-(വീഡിയോ)

0
62

സ്‌കൂട്ടറില്‍ വന്ന യുവതിക്ക് കടന്നുപോകാന്‍ വഴി നല്‍കാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹിയിലാണ് സംഭവം. യുവാവിന്റെ ഷര്‍ട്ടിന്റെ കോളര്‍ പിടിച്ച്‌ തുടര്‍ച്ചയായി യുവതി മുഖത്തടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. യുവതിയുടെ പെരുമാറ്റത്തിനെതിരെ ചിലര്‍ പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും അതൊന്നും വകവെയ്ക്കാതെയായിരുന്നു ആക്രമണം. പൊലീസ് കേസാകും എന്നൊക്കെ പറഞ്ഞ് ചിലര്‍ യുവതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ യുവതി കൂടുതല്‍ രോഷാകുലയാകുന്നതാണ് കണ്ടത്.

യുവതിക്ക് മുന്നറിയിപ്പ് നല്‍കിയ വഴിയാത്രക്കാരനോട് ആക്രോശിക്കുകയും തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവ സ്ഥലത്ത് നിന്ന് പോകുന്നതിന് മുന്‍പ് മറ്റൊരാളോട് അസഭ്യം പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.

മറ്റൊരു യുവതിക്കൊപ്പം സ്‌കൂട്ടറില്‍ വരികയായിരുന്നു യുവതി. ഈസമയത്ത് വഴിയില്‍ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. സ്‌കൂട്ടറിന് കടന്നുപോകാന്‍ ക്യാബ് ഡ്രൈവര്‍ വഴി നല്‍കാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തുടക്കത്തില്‍ യുവാവിന് നേരെ അസഭ്യം പറഞ്ഞു തുടങ്ങിയ യുവതി, പിന്നീട് കാറില്‍ നിന്ന് പിടിച്ചുവലിച്ച്‌ പുറത്തിറക്കിയ ശേഷം മുഖത്തടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.