തിരുവനന്തപുരം ബിജെപിയിൽ പൊട്ടിത്തെറി; ജില്ലാ വൈസ്‌ പ്രസിഡന്റ്‌ രാജിവച്ചു

0
105

തിരുവനന്തപുരം > ജില്ലയിലെ ബിജെപി പുനസംഘടനയിൽ നേതാക്കൾക്കിടയിൽ അതൃപ്‌തി രൂക്ഷമായി. ജില്ലാ വെസ്‌ പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ നഗരസഭ കൗൺസിലർ കൂടിയായ കരമന അജിത്‌ രാജിവച്ചു. തെരഞ്ഞെടുപ്പ്‌ പരാജയം മറികടക്കാനുള്ള ശരിയായ തിരുത്തല്ല പുനസംഘടന എന്നതിനാലാണ്‌ രാജിയെന്ന്‌ അജിത്‌ പ്രതികരിച്ചു.

നേതൃത്വത്തിന്റെ സമീപനങ്ങൾ ശരിയല്ല എന്ന്‌ അജിത്‌ ആരോപിച്ചു. നേമത്തെ തോൽവിക്ക്‌ ശേഷം കുറവുകൾ പരിഹരിച്ച്‌ മുന്നോട്ട്‌ പോകുന്നതിന്‌ പകരം ജില്ലാ നേതൃത്വം അലസ മനോഭാവമാണ്‌ കാണിക്കുന്നത്‌. അർഹരായവർക്ക്‌ ഉത്തരവാദിത്തങ്ങൾ നൽകുന്നില്ലെന്നും അജിത്ത്‌ പറഞ്ഞു. ഒന്നര വർഷമായി ജില്ലാ ഉപാധ്യക്ഷനാണ്‌ അജിത്‌.