Wednesday
17 December 2025
26.8 C
Kerala
HomeKeralaഔദ്യോഗിക ജോലിയില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് ഇടപെടുന്നതായുള്ള പരാതിയില്‍ നടപടി

ഔദ്യോഗിക ജോലിയില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് ഇടപെടുന്നതായുള്ള പരാതിയില്‍ നടപടി

ഔദ്യോഗിക ജോലിയില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് ഇടപെടുന്നുവെന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറി നല്‍കിയ പരാതിയില്‍ നടപടി. മലപ്പുറം തൃക്കലങ്ങോടാണ് പഞ്ചായത്ത് ഡയറക്ടര്‍ക്ക് ഇത്തരമൊരു പരാതി ലഭിച്ചത്.

പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് ഇടപെട്ട് ബോര്‍ഡ് യോഗത്തില്‍ അജണ്ടകള്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കുന്നില്ലെന്നത് ഉള്‍പ്പെടെ കാണിച്ചാണ് പരാതി.

ഭരണസമിതി തീരുമാനമെടുക്കേണ്ട വിഷയങ്ങള്‍ ഭര്‍ത്താവിന്റെ ഇടപെടല്‍ മൂലം അജണ്ടയില്‍ ഉള്‍പ്പെടുത്താന്‍ പ്രസിഡന്റ് അനുവദിക്കുന്നില്ലെന്ന് പരാതിയില്‍ പറയുന്നു.

ദിവസവും ഓഫിസിലെത്തി പ്രസിഡന്റിനൊപ്പം ഔദ്യോഗിക വാഹനത്തില്‍ കയറിപോകുന്നു, പഞ്ചായത്തിലെ എല്ലാ യോഗങ്ങളിലും കയറി അഭിപ്രായം പറയുന്നു, ഓഫിസിലെ എല്ലാ സെക്ഷനുകളിലും കയറിയിറങ്ങി ജീവനക്കാരെ ശല്യം ചെയ്യുന്നു എന്നിവയും പരാതിയിലുണ്ട്. അന്യായ ഇടപെടല്‍ വര്‍ധിച്ചതോടെയാണ് സെക്രട്ടറി പരാതി നല്‍കിയത്.

RELATED ARTICLES

Most Popular

Recent Comments