ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സ‍ർവകലാശാല പരീക്ഷകൾ മാറ്റിവച്ചു

0
71

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സ‍ർവകലാശാല പരീക്ഷകൾ ഉൾപ്പെടെ മാറ്റിവച്ചു. കേരള സർവകലാശാലയും മഹാത്മാ ഗാന്ധി സർവ്വകലാശാലയും സാങ്കേതിക സർവകലാശാലയും ആരോഗ്യ സ‍ർവകലാശാലയും ഇന്നത്തെ (15/11/2021) പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചിട്ടുണ്ട്

▪️ കേരള സർവകലാശാലയുടെ അറിയിപ്പ്

കേരള സർവകലാശാല ഇന്ന് (15/11/2021) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു, പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല.

▪️ എം ജി സർവകലാശാലയുടെ അറിയിപ്പ്

മഹാത്മാ ഗാന്ധി സർവകലാശാല തിങ്കളാഴ്ച (നവബർ 15) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

▪️ സാങ്കേതിക സർവകലാശാല അറിയിപ്പ്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി ഉടൻ പ്രസിദ്ധീകരിക്കും.

▪️ ആരോഗ്യ ശാസ്ത്ര സർവകലാശാല അറിയിപ്പ്

സംസ്ഥാനത്ത് മഴ കെടുതി തുടരുന്ന സാഹചര്യത്തിൽ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല 2021 നവംബർ 15 ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചതായി അറിയിക്കുന്നു. പുതുക്കിയ തിയതി സർവകലാശാല വെബ് സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കും.