ഓള്‍-ഇലക്ട്രിക് എസ്യുവി ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സ്‌കോഡ പദ്ധതിയിടുന്നു

0
63

2022ല്‍ ഇനിയാക്ക് ഐവി  ഓള്‍-ഇലക്ട്രിക് എസ്യുവി ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍  ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ പദ്ധതിയിടുന്നു. മിക്കവാറും സികെഡി റൂട്ട് വഴി ഇറക്കുമതി ചെയ്യുന്ന വാഹനത്തിന് ഏകദേശം 35 ലക്ഷം മുതല്‍ 40 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു. തങ്ങളുടെ ആഗോള ഇവി ലൈനപ്പ് വിപുലീകരിക്കാനുള്ള നീക്കത്തിലാണ് സ്‌കോഡ. സഹോദര ബ്രാന്‍ഡായ ഔഡിയുടെ ഇന്ത്യന്‍ ഇവി വിപണിയിലെ മുന്നേറ്റവും സ്‌കോഡ സൂക്ഷമായി നിരീക്ഷിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ട്.