Monday
12 January 2026
27.8 C
Kerala
HomeKeralaപാലക്കാട്ടെ കൊലപാതകം: വെട്ടിക്കൊന്ന സ്ഥലം കണ്ടയാൾ കുഴഞ്ഞു വീണ് മരിച്ചു

പാലക്കാട്ടെ കൊലപാതകം: വെട്ടിക്കൊന്ന സ്ഥലം കണ്ടയാൾ കുഴഞ്ഞു വീണ് മരിച്ചു

പാലക്കാട്: മമ്പുറത്ത് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്ന സ്ഥലം കണ്ടയാൾ കുഴഞ്ഞു വീണ് മരിച്ചു. മരുതറോഡ് സ്വദേശി രാമുവാണ് (56) മരിച്ചത്. സംഭവസ്ഥലത്ത് രക്തം തളംകെട്ടി നിൽക്കുന്നത് കണ്ടാണ് രാമു കുഴഞ്ഞു വീണ് മരിച്ചത്. കുഴഞ്ഞു വീണ ഇയാളെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അൽപം മുമ്പ് മരിക്കുകയായിരുന്നുവെന്നാണ് വിവരം.
ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു കൊലപാതകം നടന്നത്. കാറിലെത്തിയ നാലംഗ സംഘം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആർഎസ്എസ് പ്രവർത്തകൻ സഞ്ജിതിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ എസ് ഡി പി ഐ ആണെന്നാണ് ബിജെപി ആരോപണം.
പ്രാഥമിക നിരീക്ഷണത്തിൽ ഇതൊരു രാഷ്ട്രീയ കൊലപാതകത്തിന്റെ സ്വഭാവമുള്ളതാണ്. എന്നാൽ ഉറപ്പിച്ച് പറയാൻ സാധിക്കില്ല. മുമ്പ് പ്രദേശത്ത് ഉണ്ടായിരുന്ന സംഘർഷങ്ങളുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മറ്റും ഇപ്പോൾ അന്വേഷണം പുരോഗമിക്കുകയാണെന്ന് പാലക്കാട് എസ് പി ആർ വിശ്വനാഥ് പറഞ്ഞു.
….

RELATED ARTICLES

Most Popular

Recent Comments