ഇന്ത്യയില്‍ പുതിയ ഒരു മോഡല്‍ കൂടി അവതരിപ്പിച്ച് പോര്‍ഷെ

0
42

ഇന്ത്യയില്‍ പുതിയ ഒരു മോഡല്‍ കൂടി അവതരിപ്പിച്ച് പോര്‍ഷെ. ഇലക്ട്രിക് സെഡാനായ ടൈക്കാനാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ, ഇന്റീരിയറില്‍ പുതുമകളുമായി മാക്കാന്റെ അപ്‌ഗ്രേഡഡ് മോഡലും പോര്‍ഷെ ലോഞ്ച് ചെയ്തു. പുതിയ മാക്കാന് 83.21 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ് ഷോറൂം വില. ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ വില്‍പ്പന നടക്കുന്ന മോഡലായ മാക്കാന്‍ മൂന്ന് വ്യത്യസ്ത വേരിയന്റുകളിലാണ് പുറത്തിറങ്ങുന്നത്. വാഹനത്തിന് 14 പുതിയ കളറുകളും കമ്പനി നല്‍കിയിട്ടുണ്ട്. 2 ലിറ്റര്‍ ടര്‍ബോ ചാര്‍ജോടു കൂടിയ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് മാക്കാന് കരുത്തേകുക.