ഇന്ത്യയിലെ ആദ്യത്തെ ത്രീഡി സിനിമയായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ നോവല്‍രൂപം

0
60

ഒരു തലമുറയിലെ കുട്ടികളെയപ്പാടെ സ്വാധീനിച്ച, ഇന്ത്യയിലെ ആദ്യത്തെ ത്രീഡി സിനിമയായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ നോവല്‍രൂപം. രാരാകു എന്നു വിളിക്കപ്പെടുന്ന രാജു, രാധ, കുഞ്ചു എന്നീ കുട്ടികളും അവരുടെ സുഹൃത്തും സംരക്ഷകനുമായിത്തീരുന്ന കുട്ടിച്ചാത്തനും റിക്ഷാക്കാരന്‍ ചക്രക്കുഞ്ഞും ഈര്‍ക്കിലി ഡൂക്കിലി മന്ത്രവാദിയും ചങ്ങലപ്പാമ്പും വെള്ളരിക്കണ്ണനും മാന്ത്രികവവ്വാലും പുഷ്‌കരന്‍മാസ്റ്ററും മാന്ത്രികപ്പൂട്ടുകുറ്റിയും മിന്നാമിനുങ്ങിന്റെ രഥവും… ഇവര്‍ക്കെല്ലാം പുറമേ ഭൂംമ്പാഭൂ എന്ന മഹാമാന്ത്രികനും ചേര്‍ന്നു സൃഷ്ടിക്കുന്ന വിസ്മയക്കാഴ്ചകള്‍… മലയാളത്തിന്റെ പ്രിയപ്പെട്ട കുട്ടിച്ചാത്തന്‍ നോവല്‍രൂപത്തില്‍. രഘുനാഥ് പലേരി. ‘മൈഡിയര്‍ കുട്ടിച്ചാത്തന്‍’. വില 264 രൂപ.