Wednesday
17 December 2025
31.8 C
Kerala
HomeEntertainment‘തുറമുഖം’ ഡിസംബർ 24ന് ക്രിസ്മസ് റീലീസായി തിയറ്ററിലെത്തുന്നു

‘തുറമുഖം’ ഡിസംബർ 24ന് ക്രിസ്മസ് റീലീസായി തിയറ്ററിലെത്തുന്നു

രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ ഡിസംബർ 24ന് ക്രിസ്മസ് റീലീസായി തിയറ്ററിലെത്തുന്നു. നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥയും സംഭാഷണവും. എഡിറ്റര്‍- ബി അജിത്കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്. കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണ് ‘തുറമുഖം’. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രമാണ്.

RELATED ARTICLES

Most Popular

Recent Comments