വസ്തുവിന്റെ പോക്കുവരവ് ചെയ്യുവാൻ അസൽ ആധാരമോ പകർപ്പോ വില്ലേജ് ഓഫീസിൽ ഹാജരാക്കേണ്ടതുണ്ടോ?

0
60

ഓൺലൈൻ പോക്കുവരവ് നടപ്പിലാക്കിയിട്ടുള്ള വില്ലേജുകളിൽ രജിസ്ട്രേഷൻ വകുപ്പിൽ നിന്ന് ലഭിക്കുന്ന പോക്കുവരവിനായുള്ള അപേക്ഷകളോടൊപ്പം ആധാരങ്ങളുടെ സ്കാൻ ചെയ്ത പകർപ്പുകൾ സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്നും ഫോർവേഡ് ചെയ്യപ്പെടുന്നുണ്ട്.

സംഗതികൾ ഇങ്ങനെയിരിക്കെ പോക്കുവരവ് ചെയ്യുവാൻ സമർപ്പിച്ചിരിക്കുന്ന അപേക്ഷയോടൊപ്പം ആധാരത്തിന്റെ അസ്സലോ, പകർപ്പോ വില്ലേജ് ഓഫീസിൽ നിന്നും അപേക്ഷകനോട്‌ ആവശ്യപ്പെട്ട് ബുദ്ധിമുട്ടിക്കുവാൻ പാടുള്ളതല്ല . ഈ വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് നിലവിലുണ്ട്.

മേൽ വിഷയത്തിൽ പരാതിയുണ്ടെങ്കിൽ കളക്ടർക്കാണ് സമർപ്പിക്കേണ്ടത്.

പോക്കുവരവ് ചെയ്യുവാൻ സമർപ്പിച്ചിരിക്കുന്ന അപേക്ഷകളിൽ വിസ്‌തീർണ്ണ വ്യത്യാസമുണ്ടെങ്കിൽ, അത്‌ സംബന്ധിച്ച പിശകുകൾ തിരുത്തുന്നതിലും അഞ്ച് ശതമാനം വരെ വിസ്തീർണ്ണ വ്യത്യാസ കേസുകൾ പരിഹരിക്കുന്നതിനും ഭൂരേഖ തഹസിൽദാർക്കാണ് അപേക്ഷ കൊടുക്കേണ്ടത്. 5 ശതമാനത്തിലധികം ആണെങ്കിൽ കളക്ടർക്കും അപേക്ഷ സമർപ്പിക്കാം.