കനത്ത മഴയും മണ്ണിടിച്ചിലും; വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

0
85

കനത്ത മഴയും മണ്ണിടിച്ചിലും മൂലം വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിനുകള്‍ വൈകും. നാഗര്‍കോവില്‍-കോട്ടയം പാസഞ്ചറും അനന്തപുരി ഐലന്‍ഡ് എക്‌സ്പ്രസും റദ്ദാക്കി. തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി ട്രെയിന്‍ നാഗര്‍കോവിലില്‍ നിന്ന് പുറപ്പെടും.

മഴയെ തുടര്‍ന്ന് പാറശ്ശാലയിലും ഇരണിയിലും റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു. പാറശ്ശാല ഓഫിസിനുസമീപത്തെ റെയില്‍വേ ട്രാക്കിലേക്കാണ് മണ്ണിടിഞ്ഞുവീണത്. കന്യാകുമാരി നാഗര്‍കോവില്‍ റൂട്ടില്‍ റെയില്‍ പാളത്തില്‍ വെള്ളം കയറി. പത്തോളം ട്രെയിനുകള്‍ ഭാഗകമായി റദ്ദാക്കിയിട്ടുണ്ട്.

കന്യാകുമാരി ബംഗളുരു ഐലന്‍ഡ് എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍ – കൊല്ലം അനന്തപുരി എക്‌സ്പ്രസ് (നാഗര്‍കോവില്‍ വരെ മാത്രം), തിരുച്ചി – തിരുവനന്തപുരം ഇന്റര്‍സിറ്റി നാഗര്‍കോവില്‍ വരെ മാത്രം, ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് നെയ്യാറ്റിന്‍കരയില്‍ സര്‍വീസ് അവസാനിപ്പിക്കും, നാഗര്‍കോവില്‍- മംഗളുരു പരശുറാം തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് തുടങ്ങും, കന്യാകുമാരി – ഹൗറ പ്രതിവാര ട്രെയിന്‍, ചെന്നൈ എഗ്മോര്‍ -കന്യാകുമാരി എക്‌സ്പ്രസ് നാഗര്‍കോവില്‍ വരെ മാത്രം സര്‍വീസ് നടത്തും.