‘ഭീമന്റെ വഴി’ ട്രെയിലർ പുറത്തിറങ്ങി

0
80

ചെമ്പൻ വിനോദ് ജോസ് തിരക്കഥ രചിക്കുന്ന ഭീമന്റെ വഴിയുടെ ട്രെയിലർ പുറത്തിറങ്ങി.ഡിസംബർ 3 തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഷ്റഫ് ഹംസയാണ്. നിരൂപക പ്രശംസ നേടിയ തമാശ ആണ് അഷ്റഫ് ഹംസയുടെ ആദ്യചിത്രം. ചെമ്പൻ വിനോദ് ജോസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌.

ചെമ്പൻ വിനോദ് ജോസിനൊപ്പം നിർമ്മാതാക്കളായി റിമ കല്ലിങ്കൽ ആഷിഖ് അബു എന്നിവരുമുണ്ട്‌.
ജല്ലിക്കട്ട് സിനിമയിലൂടെ ഈ വർഷം നാഷണൽ അവാർഡ് നേടിയ ഗിരീഷ് ഗംഗാധരനും കുഞ്ചാക്കോ ബോബനും ഒരുമിക്കുന്ന ആദ്യ സിനിമ കൂടിയാണ് ഭീമന്റെ വഴി.

സുരാജ് വെഞ്ഞാറമൂട് വീണ്ടും കോമഡി വേഷത്തിൽ ഇതിലെത്തുന്നു. ജിനു ജോസഫ് , ചാന്ദ്നി, മേഘ തോമസ്, വിൻസി അലോഷ്യസ്, ശബരീഷ് വർമ്മ, നിർമ്മൽ പാലാഴി, ബിനു പപ്പു, ദിവ്യ എം നായർ, ഭഗത് മാനുവൽ, ആര്യ സലീ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചെമ്പോസ്കി മോഷൻ പിക്ചേഴ്സും opm സിനിമാസും ചേർന്നാണ് നിർമ്മാണം.