കോളജ് വിദ്യാഭ്യാസ വകുപ്പു മുഖേന നടത്തിവരുന്ന വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം

0
43

കോളജ് വിദ്യാഭ്യാസ വകുപ്പു മുഖേന നടത്തിവരുന്ന വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് (2021-22) ഓണ്‍ലൈനായി അപേക്ഷിക്കാം.സുവര്‍ണ ജൂബിലി മെറിറ്റ് സ്‌കോളര്‍ഷിപ്പ്, ഡിസ്ട്രിക്റ്റ് മെറിറ്റ് സ്‌കോളര്‍ഷിപ്പ്, സ്റ്റേറ്റ് മെറിറ്റ് സ്‌കോളര്‍ഷിപ്പ്, ഹിന്ദി സ്‌കോളര്‍ഷിപ്പ്, സംസ്‌കൃത സ്‌കോളര്‍ഷിപ്പ്, മുസ്ലിം / നാടാര്‍ സ്‌കോളര്‍ഷിപ് ഫോര്‍ ഗേള്‍സ്, മ്യൂസിക് ആന്‍ഡ് ഫൈന്‍ആര്‍ട്സ് സ്‌കോളര്‍ഷിപ്പ് എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റായ www.dcescholarship.kerala.gov.in വഴി നവംബര്‍ 30നു മുന്‍പ് അപേക്ഷിക്കണം. ഓണ്‍ലൈനായി അപേക്ഷിച്ച ശേഷം രജിസ്ട്രേഷന്‍ പ്രിന്റൗട്ടും അനുബന്ധ രേഖകളും ഡിസംബര്‍ ഏഴിനു മുന്‍പ് സ്ഥാപന മേധാവിക്കു സമര്‍പ്പിക്കണം. സ്ഥാപന മേധാവി സൂക്ഷ്മ പരിശോധന നടത്തി ഡിസംബര്‍ 15നകം അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94460 96580, 94467 80308, 0471 2306580.