24 മണിക്കൂറിനിടെ മൂന്നു കുടുംബങ്ങളില്‍ കൂട്ട ആത്മഹത്യാശ്രമത്തിനിടെ മരിച്ചത് 9 പേര്‍

0
61

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ മൂന്നു കുടുംബങ്ങളില്‍ കൂട്ട ആത്മഹത്യാശ്രമത്തിനിടെ മരിച്ചത് 9 പേര്‍.കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ നാലുപേരും കോട്ടയത്തെ ബ്രഹ്മപുരത്ത് മൂന്നു പേരും ആലപ്പുഴ ചെങ്ങന്നൂരില്‍ രണ്ടുപേരുമാണ് മരിച്ചത്. കൊട്ടാരക്കര നീലേശ്വരത്ത് കഴിഞ്ഞ ദിവസമാണ് നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും രണ്ടു മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിക്കുകയായിരുന്നു. കോട്ടയം ബ്രഹ്മപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരാണ് ആസിഡ് കുടിച്ച്‌ മരിച്ചത്. ഗൃഹനാഥനും ഭാര്യയും മൂത്തമകളുമാണ് മരിച്ചത്. ഇളയ മകള്‍ ചികിത്സയിലാണ്. ചെങ്ങന്നൂരില്‍ ഭര്‍ത്താവ് കോവിഡ് ബാധിച്ച്‌ മരിച്ചതില്‍ മനംനൊന്താണ് യുവതി മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.