Friday
19 December 2025
29.8 C
Kerala
HomeKeralaമൊബൈൽ ഫോൺ നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ടെക്‌നീഷ്യന് പരിക്ക്

മൊബൈൽ ഫോൺ നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ടെക്‌നീഷ്യന് പരിക്ക്

മൊബൈൽ ഫോണിന്റെ തകരാർ പരിഹരിക്കുമ്പോൾ പൊട്ടിത്തെറിച്ച് യുവാവിന് പരുക്കേറ്റു. എടപ്പാൾ കോലൊളമ്പ് ബോംബെപടി സ്വദേശി തഹീർ (24) ആണ് കയ്യിൽ പൊള്ളലേറ്റ് ചികിത്സ തേടിയത്. മൊബൈൽ ടെക്നിഷ്യൻ ആയ തഹീർ കഴിഞ്ഞ ദിവസം കേടായ മൊബൈൽ ഫോൺ വീട്ടിൽവച്ച് അഴിച്ച് സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ബാറ്ററിയുടെ അടി വശത്തെ പശ എടുത്തു മാറ്റുമ്പോൾ പൊട്ടിത്തെറിച്ച് തീ പിടിക്കുകയായിരുന്നു. കയ്യിൽ സാരമായി പൊള്ളലേറ്റു.

RELATED ARTICLES

Most Popular

Recent Comments