കൺസ്യൂമർഫെഡ്‌ ജീവനക്കാരുടെ രാപകൽ സമരം തുടങ്ങി

0
65

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ കൺസ്യൂമർഫെഡ്‌ വർക്കേഴ്‌സ്‌ അസോസിയേഷൻ (സിഐടിയു) നടത്തുന്ന രാപകൽ സമരം ആരംഭിച്ചു.  ഫീഡർ കാറ്റഗറി സ്‌റ്റാഫ്‌ പാറ്റേൺ പരിഷ്‌കരിച്ച്‌ എല്ലാ ജീവനക്കാർക്കും ജോലിക്കയറ്റം ഉറപ്പാക്കുക, മരിച്ച ജീവനക്കാരുടെ കുടുംബത്തിന്‌ ആനുകൂല്യം നൽകുക, മൂന്നു ജില്ലകളിൽ നിലവിലുള്ള ഷിഫ്‌റ്റ്‌ സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയ 13 ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം.

ഗാന്ധിനഗർ കൺസ്യൂമർഫെഡ്‌  ആസ്ഥാനത്ത്‌ ആരംഭിച്ച സമരം സിഐടിയു ദേശീയ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്‌തു. സമരസഹായസമിതി ചെയർമാൻ കെ വി മനോജ്‌ അധ്യക്ഷനായി. കെ ജെ ജിജു, എൻ എ മണി, എം ജി അജി, കെ ഗിരീഷ്‌കുമാർ, കെ സുധീർദാസ്‌, സി ജയചന്ദ്രൻ, എസ്‌ സതീഷ്‌കുമാർ, കുരുവിള സി മാത്യു, എ അജയകുമാർ, എ അനിൽകുമാർ, എം ഷാജി, എ അജിൻ ഖാൻ, ടി സജിമോൻ എന്നിവർ സംസാരിച്ചു.

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പ്രവർത്തകരാണ്‌ വെള്ളിയാഴ്‌ച സമരത്തിനെത്തിയത്‌. തൃശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകളിലുള്ളവർ ശനിയാഴ്‌ച പങ്കെടുക്കും. എറണാകുളം ജില്ലയിലെ പ്രവർത്തകരും സംസ്ഥാന ഭാരവാഹികളും വെള്ളി രാത്രി സമരത്തിൽ പങ്കെടുത്തു. ശനിയാഴ്‌ചത്തെ സമരം സിഐടിയു ജില്ലാ പ്രസിഡന്റ്‌ ജോൺ ഫെർണാണ്ടസ്‌ ഉദ്‌ഘാടനം ചെയ്യും.