Monday
12 January 2026
27.8 C
Kerala
HomeKeralaവീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നിന്ന കുട്ടി നെയ്യാറിൽ വീണ് മരിച്ചു

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നിന്ന കുട്ടി നെയ്യാറിൽ വീണ് മരിച്ചു

നെയ്യാറ്റിൻകര: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നിൽക്കെ ആറ്റിൽ വീണ് കുട്ടി മരിച്ചു. നെയ്യാറ്റിൻകര തൊട്ടതുവിള പാലക്കടവ് സജിന്‍റെ മകൾ ഒന്നേമുക്കാൽ വയസുള്ള അനാമികയാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നിൽക്കുകയായിരുന്ന അനാമിക അബദ്ധത്തിൽ വീടിനു പുറകുവശത്തുള്ള നെയ്യാറിലേക്ക് കാലുതെറ്റി വീഴുകയായിരുന്നു.
അഗ്നിരക്ഷാസേനയും നാട്ടുകാരും സംയുക്തമായി നടത്തിയ പരിശോധനയിൽ കുട്ടിയെ ആറ്റിൽ നിന്ന് കണ്ടെടുത്തു. ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

RELATED ARTICLES

Most Popular

Recent Comments