‘വിടുതലൈ’യില്‍ ഗായകനായി ധനുഷ് എത്തുന്നു

0
82

വിജയ് സേതുപതി നായകനാകുന്ന വെട്രിമാരന്‍ ചിത്രമായ ‘വിടുതലൈ’യില്‍ ഗായകനായി ധനുഷ് എത്തുന്നു. ഇളയരാജയാണ് ചിത്രത്തിന്റെ സംഗീതം. ഇളയാരാജയുടെ കടുത്ത ആരാധകനായ ധനുഷ് അദ്ദേഹത്തിന്റെ സംഗീതസംവിധാനത്തില്‍ ആദ്യമായ് പാടുന്നു എന്ന പ്രത്യേകതയും പാട്ടിനുണ്ട്. കൂടാതെ വെട്രിമാരന്‍ ചിത്രത്തിനു വേണ്ടി ഇളയരാജ ഈണമൊരുക്കുന്നത്. സ്വന്തം ചിത്രത്തിനു വേണ്ടി പല തവണ ധനുഷ് ഗാനം ആലപിച്ചിട്ടുണ്ടെങ്കിലും മറ്റൊരു നായകനു വേണ്ടി ആദ്യമായാണു പാടുന്നത്. ‘വിടുതലൈ’ക്കു വേണ്ടി മെലഡി ഗാനമാണ് ധനുഷിന്റെ ശബ്ദത്തില്‍ പുറത്തു വരുന്നത്.