ഔഡി തങ്ങളുടെ പുതുക്കിയ എ8 ഫ്ലാഗ്ഷിപ്പ് സെഡാന്‍ പുറത്തിറക്കി

0
33

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡി തങ്ങളുടെ പുതുക്കിയ എ8 ഫ്ലാഗ്ഷിപ്പ് സെഡാന്‍ പുറത്തിറക്കി. പുതിയ എല്‍ഇഡി മാട്രിക്സ് ലൈറ്റുകള്‍ക്കൊപ്പം പുതിയതും വലുതുമായ ഗ്രില്‍ സഹിതം എ8 സെഡാനെ അപ്ഡേറ്റ് ചെയ്തതായും വാഹനം അന്താരാഷ്ട്ര വിപണിയില്‍ ഡിസംബര്‍ മുതല്‍ വില്‍പ്പനയ്‌ക്കെത്തും എന്നും കമ്പനി അറിയിച്ചു. ഡിസ്ട്രിക്റ്റ് ഗ്രീന്‍, ഫിര്‍മമെന്റ് ബ്ലൂ, മാന്‍ഹട്ടന്‍ ഗ്രേ, അള്‍ട്രാ ബ്ലൂ എന്നീ നാല് പുതിയ മെറ്റാലിക് പെയിന്റ് ഓപ്ഷനുകളില്‍ കാര്‍ ലഭ്യമാകും.