ആലപ്പുഴ-മലക്കപ്പാറ യാത്ര; കെഎസ്ആർടിസി ടൂറിസം ഹിറ്റ്‌

0
94
ആനവണ്ടിയുടെ വിനോദസഞ്ചാര യാത്ര വൻഹിറ്റ്‌. ആലപ്പുഴയിൽനിന്ന്‌ മലക്കപ്പാറയ്‍ക്കുള്ള ബസിന്റെ മുഴുവൻ സീറ്റും ബുക്ക്‌ഡ്‌. ​ദീപാവലി ദിനത്തിലെ ആ​ദ്യയാത്രയ്‍ക്കും നവംബര്‍ 7, 13 ദിവസങ്ങളിലും ടിക്കറ്റില്ല. വേണമെങ്കിൽ 14ന്‌ സീറ്റ്‌ ലഭിക്കും. അതും അതിവേ​ഗം ബുക്കിങ് നടക്കുകയാണ്.
കെഎസ്‌ആർടിസിയുടെ വൈവിധ്യവൽക്കണം വൻ ഹിറ്റാവുകയാണ്‌. ഹരിപ്പാട്‌ ഡിപ്പോയിൽനിന്ന്‌ ഈ മാസത്തെ മലക്കപ്പാറ ട്രിപ്പിനുള്ള മുഴുൻ ടിക്കറ്റുകളും ബുക്ക്‌ ചെയ്‌തു. വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ കെഎസ്‌ആർടിസി വിനോദ സഞ്ചാരത്തിലേക്ക്‌ കടന്നത്‌.
മലപ്പുറത്തുനിന്ന്‌ മൂന്നാറിലേക്കായിരുന്നു ആദ്യട്രിപ്പ്‌. ശക്തമായ മഴ പെയ്‍തെങ്കെിലും യാത്ര വൻ വിജയമായി. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരണം നടന്നു. പക്ഷേ യാത്രപോയവർ വീഡിയോ ഉൾപ്പെടെയുള്ള അനുഭവങ്ങൾ പങ്കിട്ടതോടെ നുണ പ്രചാരണത്തിന്റെ മുനയൊടിഞ്ഞു.