മുന്‍ മിസ് കേരളയും റണ്ണറപ്പും കൊച്ചിയില്‍ കാറപകടത്തില്‍ മരിച്ചു

0
72

മുന്‍ മിസ് കേരള അന്‍സി കബീറും (25), മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും (26) കൊച്ചിയില്‍ വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ വൈറ്റിലയിലാണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്.

2019-ലെ മിസ് കേരളയായിരുന്ന അന്‍സി കബീര്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ്. അന്‍സിയുടെ സുഹൃത്തും 2019-ലെ മിസ് കേരള റണ്ണറപ്പുമായ അഞ്ജന ഷാജന്‍ തൃശൂര്‍ സ്വദേശിനിയാണ്. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചു.

പരിക്കേറ്റവര്‍ എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്.