വാട്‌സ്ആപ്പിന്റെ യുപിഐ വഴി പണമയക്കുന്നവർക്ക് 255 രൂപ ക്യാഷ്ബാക്ക് ലഭിക്കും

0
65

വാട്‌സ്ആപ്പിന്റെ യുപിഐ വഴി പണമയക്കുന്നവർക്ക് ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുകയാണ് കമ്പനി. വാട്‌സ്ആപ്പ് വഴി പണമയക്കുന്ന എല്ലാവർക്കും 51 രൂപ കിട്ടും. ഒരു വാട്‌സ്ആപ്പ് അക്കൗണ്ടിന് അഞ്ച് തവണ 51 രൂപയാണ് ലഭിക്കുക. ഇങ്ങനെ ഒരാൾക്ക് 255 രൂപ ക്യാഷ്ബാക്ക് ലഭിക്കും. പണമിടപാട് പൂർത്തിയായാൽ പണം അക്കൗണ്ടിലെത്തും.

ഉപഭോക്താക്കൾക്ക് വാട്‌സ്ആപ്പിനുള്ളിൽ തന്നെ പണമയക്കാനുള്ള യുപിഐ സേവനം കഴിഞ്ഞ വർഷം അവസാനത്തോടെയാണ് വാട്‌സ്ആപ്പ് ആരംഭിച്ചത്. എന്നാൽ മറ്റ് യുപിഐ സേവനങ്ങളിൽ നിന്ന് കനത്ത മത്സരം നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. നിലവിൽ ഗൂഗിൾ പേയും, ഫോൺ പേയുമെല്ലാം ക്യാഷ്ബാക്കുകൾ നൽകുന്നുണ്ട്.

വാട്‌സ്ആപ്പിന്റെ ബീറ്റാ പതിപ്പിൽ ഇതുമായി ബന്ധപ്പെട്ട് ഒരു ബാനർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു രൂപ അയച്ചാൽ പോലും ക്യാഷ്ബാക്ക് കിട്ടാനാണ് സാധ്യത. ഇത് ഇന്ത്യയിലെ ഒരു വിശാലമായ ഉപയോക്തൃ അടിത്തറയിലേക്ക് വ്യാപിപ്പിക്കുമെന്ന് സാധ്യതയെന്ന് റിപ്പോർട്ടുകൾ പറയുന്നു.

വാട്‌സ്ആപ്പ് യുപിഐ എങ്ങനെ ഉപയോഗിക്കാം?

വാട്‌സ്ആപ്പ് തുറന്ന് വലത് ഭാഗത്ത് മുകളിലുള്ള ത്രീ ഡോട്ട് മെനു തുറക്കുക. അതിൽ പേമെന്റ് തിരഞ്ഞെടുക്കുക.
ആഡ് പേമെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക.
വെരിഫിക്കേഷനു ശേഷം ബാങ്ക് തിരഞ്ഞെടുക്കുക.
പേമെന്റ് സെക്ഷനിൽ താഴെ വലതു ഭാഗത്തായുള്ള ന്യൂ പേമെന്റ് തിരഞ്ഞെടുത്ത് കോൺടാക്ട് ലിസ്റ്റിലുളളവർക്ക് പണമയക്കാം.
ഓരോ ചാറ്റ് വിൻഡോ തുറക്കുമ്പോഴും താഴെ അറ്റാച്ച്‌മെന്റ് ബട്ടന് സമീപത്തായി പേമെന്റ് ഓപ്ഷനും കാണാം.