സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിച്ച് ഉത്തരവിറങ്ങി

0
56

തിരുവനന്തപുരം:സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിച്ച് സംസ്ഥാന സര്‍ക്കാര്‍. പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിച്ചുള്ള മന്ത്രിസഭാ തീരുമാനം ഉത്തരവായി പുറത്തിറങ്ങി.

നിലവിൽ സീറ്റുകൾ കുറവുള്ളിടങ്ങളിൽ 10 ശതമാനം ആയി ഉയർത്തി. നിലവില്‍ 20 ശതമാനം സീറ്റ് വര്‍ധനവ് ഏര്‍പ്പെടുത്തിയ ഏഴ് ജില്ലകളില്‍ സീറ്റിന്‍റെ ആവശ്യകത അനുസരിച്ച് സര്‍ക്കാര്‍ സ്കൂളുകളില്‍ 10 ശതമാനം സീറ്റും വര്‍ധിപ്പിച്ചു.

ഈ ജില്ലകളില്‍ അടിസ്ഥാന സൗകര്യമുള്ളതും സീറ്റ് വര്‍ദ്ധനവിന് അപേക്ഷ സമര്‍പ്പിക്കുന്നതുമായ എയിഡഡ് സ്കൂളുകള്‍ക്കും അണ്‍ എയിഡഡ് സ്കൂളുകള്‍ക്കും 10 ശതമാനം സീറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്.

ഈ ജില്ലകളില്‍ അടിസ്ഥാന സൗകര്യമുള്ള അപേക്ഷിക്കുന്ന എയിഡഡ് സ്കൂളുകള്‍ക്കും അണ്‍എയിഡഡ് സ്കൂളുകള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി മാര്‍ജ്ജിനല്‍ വര്‍ധനവിന്‍റെ 20 ശതമാനം സീറ്റ് കൂട്ടിയിട്ടുണ്ട്. സീറ്റ് കൂട്ടിയിട്ടും പ്രശ്‍നം തീർന്നില്ലെങ്കിൽ സർക്കാർ സ്കൂളിൽ താൽക്കാലിക ബാച്ച് അനുവദിക്കാനും ഉത്തരവായി.