മോദിക്കെതിരെ റോമില്‍ മലയാളികളുടെ പ്രതിഷേധം

0
84

റോം
ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മലയാളികളുടെ പ്രതിഷേധം.

കേരളത്തില്‍നിന്നുള്ള ഇടതുപക്ഷ പ്രവര്‍ത്തകരുടെ സംഘടനയായ രക്തപുഷ്പങ്ങളുടെ നേതൃത്വത്തില്‍ റോമിലെ കൊളോസിയത്തിനുമുന്നില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

ഇന്ധന വിലവര്‍ധനയും കര്‍ഷകബില്ലും പൊതുമേഖലാ സ്വകാര്യവല്‍ക്കരണവും പിന്‍വലിക്കണമെന്ന മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. പ്രതിഷേധ സദസ്സ് രക്തപുഷ്പങ്ങള്‍ ചെയര്‍മാന്‍ സി ഐ നിയാസ് ഉദ്ഘാടനംചെയ്തു. സെക്രട്ടറി സാബു സ്കറിയ സ്വാഗതം പറഞ്ഞു. ടോമി അങ്കമാലി, ജോണ്‍സന്‍, സജി പിറവം, ജിതേഷ്, ശ്രീകാന്ത്, ഇമ്മാനുവല്‍, രാജീവ് അപ്പുകുട്ടന്‍, ശരത് ശിവന്‍ എന്നിവര്‍ സംസാരിച്ചു.