നിര്‍ത്തിയിട്ട ലോറിയില്‍ മറ്റൊരു ലോറി ഇടിച്ചു; ഡ്രൈവര്‍ മരിച്ചു

0
50

താഴെചൊവ്വ ബൈപാസ് പെട്രോള്‍പമ്പിന് സമീപം നിര്‍ത്തിയിട്ട മാലിന്യലോറിയില്‍ ചെങ്കല്‍ലോറിയിടിച്ച് ഒരാള്‍ മരിച്ചു. മാലിന്യ ലോറി ഡ്രൈവര്‍ ഇടുക്കി കമ്പംമേട് സ്വദേശി ഷാജി(56) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം.

തളിപ്പറമ്പില്‍ നിന്നും വടകരയിലേക്ക് ചെങ്കല്ലുമായി പോകുന്ന ലോറി താഴെചൊവ്വ ബൈപാസില്‍ നിര്‍ത്തിയിട്ട മാലിന്യ ലോറിയില്‍ ഇടിക്കുകയായിരുന്നു. മാലിന്യ ലോറിയിലുണ്ടായിരുന്ന ഏറ്റൂമാനൂര്‍ സ്വദേശികളായ സനീഷ്(26) സതീഷ്(32) എന്നിവരെ നിസാരപരിക്കുകളോടെ ജില്ലാശുപത്രിയിലും ചെങ്കല്‍ ലോറിയിലുണ്ടായിരുന്ന സഹായി സവാദി (29) നെ  ചാലയിലെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.