മുഴപ്പിലങ്ങാട് ബീച്ചില്‍ കെടിഡിസി ഫൈവ് സ്റ്റാര്‍ റിസോര്‍ട്ട് ഒരുങ്ങുന്നു; ശിലാസ്ഥാപനം നാളെ

0
96

ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ചായി ഫോബ്‌സ് മാഗസിന്‍ കണ്ടെത്തിയ കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് ബീച്ചില്‍ കെടിഡിസിയുടെ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ട് ഒരുങ്ങുന്നു. ശനിയാ‌ഴ്‌ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ റിസോര്‍ട്ടിന്‍റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിക്കും.

ലോകത്തിലെ തന്നെ മികച്ച ആറ് ഡ്രൈവ് ഇന്‍ ബീച്ചുകളില്‍ ഒന്നായി ബിബിസി കണ്ടെത്തിയത് മുഴപ്പിലങ്ങാട് ബീച്ചാണ്. 6 കി.മീ ദൈര്‍ഘ്യമുള്ള കടല്‍ത്തീരവും ആഴം കുറഞ്ഞ കടലും വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അഴിമുഖത്തോട് ചേര്‍ന്ന പാറക്കൂട്ടങ്ങള്‍ ദൃശ്യവിരുന്നാണ്.

കെടിഡിസിയുടെ റിസോര്‍ട്ട് വരുന്നതോടെ മുഴപ്പിലങ്ങാട് ബീച്ചിന്‍റെ പ്രാധാന്യം വര്‍ധിക്കും.
മുഴപ്പിലങ്ങാട് ബീച്ചിനെ ലോകശ്രദ്ധയാകര്‍ഷിക്കുന്ന നിലയിലേക്ക് വളര്‍ത്തുന്ന ടൂറിസം പദ്ധതികള്‍ ആവിഷ്‌കരിച്ചുകഴിഞ്ഞിട്ടുണ്ട്. വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രമായി മാറാന്‍ സാധിക്കുന്ന നിലയിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.