തൊഴിലില്ലായ്‌മയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ ദേശീയ പ്രക്ഷോഭത്തിന്‌

0
153

മോദി ഭരണത്തിൽ തൊഴിലില്ലായ്‌മ രൂക്ഷമായ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാൻ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു.

ത്രിപുരയിലെ സംഘപരിവാർ അക്രമങ്ങളിൽ പ്രതിഷേധിച്ച്‌ നവംബർ 15ന്‌ ത്രിപുര ഐക്യദാർഢ്യ ദിനമായി ആചരിക്കും. സംഘപരിവാർ അതിക്രമങ്ങൾ തുറന്നുകാട്ടി ദേശീയതലത്തിൽ പ്രചാരണം സംഘടിപ്പിക്കും.

ബാബ്‌റി മസ്‌ജിദ്‌ ധ്വംസന ദിനമായ ഡിസംബർ ആറ്‌ വർഗീയവിരുദ്ധ ദിനമായി ആചരിക്കും. സംഘപരിവാറിന്റെ വർഗീയതയ്‌ക്കെതിരായി യുവജനങ്ങളെ അണിനിരത്തിയുള്ള പ്രചാരണ പരിപാടി സംഘടിപ്പിക്കും. ഡൽഹിയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്റേതാണ്‌ തീരുമാനങ്ങൾ. കേരളത്തിൽനിന്ന്‌ ജെയ്‌ക്‌ സി തോമസിനെ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തി.