കല്ലമ്പലത്ത് ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

0
100

കല്ലമ്പലം: കല്ലമ്പലത്ത് ബസുംകാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്.കല്ലമ്പലം പുതുശേരിമുക്ക് റോഡിൽ ഇടവൂർകോണത്ത് ആണ് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചത്. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. കാർ ഡ്രൈവർ ചാത്തന്നൂർ സ്വദേശി അൽ അമീൻ (18), ബസ് യാത്രികരായ വർക്കല , നരിക്കല്ലുമുക്ക് സ്വദേശിനി ഹസീന(42), കല്ലമ്പലം ചേന്നൻകോട് സ്വദേശിനി ജോഷിനി (41), മാവിൻമൂട് സ്വദേശിനി ഷീല (50), പാലോട് സ്വദേശി സജീവ് (40) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം 5 അര മണിയോടെയായിരുന്നു സംഭവം. യാത്രക്കാരുമായി പാലോട് നിന്ന് കല്ലമ്പലത്തേക്ക് വന്ന സ്വകാര്യ ബസ്സും എതിർ ദിശയിൽ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ മുൻവശം പൂർണമായും തകർന്നു. പരിക്കേറ്റവരെ നാട്ടുകാരും കല്ലമ്പലം പൊലീസുമെത്തി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.