വിശാലും ആര്യയും കൊമ്പു കോർക്കുന്ന എനിമി ദീപാവലിക്ക്

0
79

ആക്ഷൻ ഹീറോ വിശാലും ആര്യയും ഒന്നിക്കുന്ന മാസ് ആക്ഷൻ  ത്രില്ലർ  ‘ എനിമി ‘ ദീപാവലിക്ക് ലോകമെമ്പാടും തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. “ഇരുമുഖൻ’,’  അരിമാ നമ്പി ‘ എന്നീ ഹിറ്റ് ചിത്രങ്ങൾ അണിയിച്ചൊരുക്കിയ ആനന്ദ് ശങ്കറാണ് ‘എനിമി ‘യുടെ രചയിതാവും സംവിധായകനും.

ജനപ്രീതി നേടിയ ‘ അവൻ ഇവൻ ‘ എന്ന സിനിമക്ക് ശേഷം വിശാലും ആര്യയും ഒന്നിക്കുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.  മൃണാളിനി രവിയും ,മംതാ മോഹൻദാസുമാണ് നായികമാർ. പ്രകാശ് രാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമ്പി രാമയ്യ, കരുണാകരൻ, മാളവികാ അവിനാഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .