ആര്യന്‍ ഖാന്​ ജാമ്യം നിന്നത് നടി​ ജൂഹി ചൗള, മോചനം നാളെ; ജാമ്യ വ്യവസ്ഥകള്‍ ഇവയാണ്​

0
73

ന്യൂഡല്‍ഹി: ആഡംബര കപ്പലിലെ മയക്കുമരുന്ന്​ കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് നടിയും​ ഷാരൂഖ്​ ഖാ​െന്‍റ സുഹൃത്തുമായ ജൂഹി ചൗള ആള്‍ ജാമ്യം നില്‍ക്കും.

താരപുരത്രന്‍ ഇന്ന്​ വൈകുന്നേരം ജയില്‍ മോചിതനാകുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്​. എന്നാല്‍, നടപടിക്രമങ്ങള്‍ വൈകുന്നതിനാല്‍ മോചനം നാളെയാകാനാണ്​ സാധ്യത.

14 കര്‍ശന വ്യവസ്ഥകളോടെയാണ് ബോംബെ ഹൈക്കോടതി ആര്യന്​ ജാമ്യം അനുവദിച്ചത്. എല്ലാ വെള്ളിയാഴ്ചയും എന്‍.സി.ബി ഓഫീസില്‍ ഹാജരാകണം. പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിടാന്‍ പാടില്ല. കേസുമായ ബന്ധപ്പെട്ട്​ മാധ്യമങ്ങളില്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തരുത്​. മുംബൈ വിട്ട് പുറത്തു പോകേണ്ടി വന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കണം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്. സമാനരീതിയിലുള്ള കേസുകളില്‍ ഉള്‍പ്പെടരുത്. കേസില്‍ വിചാരണ ആരംഭിച്ചാല്‍ വൈകിപ്പിക്കാനാകില്ല. കൂടെ ഒരു ലക്ഷം രൂപ കെട്ടി വെക്കണമെന്നും ജാമ്യവ്യവസ്ഥകളില്‍ പറയുന്നുണ്ട്​. ഇതില്‍ ഏതെങ്കിലും ലംഘിക്കപ്പെട്ടാല്‍ ജാമ്യം റദ്ദാക്കാന്‍ എന്‍സിബിക്ക് കോടതിയെ സമീപിക്കാം.

വ്യാഴാഴ്ചയായിരുന്നു​ ആര്യന്‍ ഖാന്​ കേസില്‍ ജാമ്യം ലഭിച്ചത്​. 22 ദിവസമായി ആര്‍തര്‍ റോഡ്​ ജയിലിലായിരുന്നു ആര്യന്‍. സു​ഹൃ​ത്ത് അ​ര്‍​ബാ​സ് മ​ര്‍​ച്ച​ന്‍​റി​നും മോ​ഡ​ല്‍ മൂ​ണ്‍​മൂ​ണ്‍ ധ​മേ​ച്ച​ക്കും ബോം​ബെ ഹൈ​കോ​ട​തി ജാ​മ്യം ന​ല്‍​കിയിരുന്നു.