ശ്രീലങ്കയിൽ ‘ഒരു രാജ്യം ഒരു നിയമം’ നയം നടപ്പാക്കാൻ 13 അംഗ കർമസമിതിയെ നിയോഗിച്ച് പ്രസിഡന്റ് ഗോതബായ രജപക്സ. തീവ്ര മുസ്ലിംവിരുദ്ധ നിലപാടുകാരനായ ബുദ്ധസന്യാസി ഗലഗോദാത്തെ ജ്ഞാനസാരയെ സമിതി ചെയർമാനായും നിയോഗിച്ചു.
തീവ്ര ബുദ്ധ ദേശീയവാദി സംഘടന ബോഡുബാല സേനയുടെ നേതാവാണ് ജ്ഞാനസാര. ന്യൂനപക്ഷങ്ങൾക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്തതിൽ കുറ്റാരോപിതനായിരുന്നു. 2013ലെ മുസ്ലിംവിരുദ്ധ കലാപത്തിനു പിന്നിലും ഇവരാണെന്ന് ആരോപിക്കപ്പെട്ടിരുന്നു. 2016 മുതൽ ആറുവർഷം ജയിലിലായിരുന്നു.
‘ഒരു രാജ്യം ഒരു നിയമം’ നയത്തിന്റെ കരട് തയ്യാറാക്കുകയാണ് സമിതിയുടെ ചുമതല. ന്യൂനപക്ഷ പ്രതിനിധികളായി നാല് മുസ്ലിങ്ങളും സമിതിയിലുണ്ട്.