കാലവർഷക്കെടുതി : മണ്ണും വീടും നഷ്‌ടമായവർക്ക്‌ 10 ലക്ഷം

0
68

കാലവർഷത്തിലും ഉരുൾപൊട്ടലിലും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനും ദുരന്തബാധിതർക്കും ദുരിതാശ്വാസസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മരിച്ചവരുടെ അവകാശികൾക്ക് അഞ്ച്‌ ലക്ഷവും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക്‌ 10 ലക്ഷം രൂപയുമാണ്‌ നൽകുക. പ്രളയബാധിത പ്രദേശങ്ങളുടെ വിജ്ഞാപനം പുറപ്പെടുവിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് നിർദേശം നൽകി.

പുറംപോക്കിൽ താമസിച്ചിരുന്നവരുടെ വീട്‌ 15 ശതമാനത്തിൽ അധികം തകർന്നിട്ടുണ്ടെങ്കിൽ അവരെയും പരിഗണിക്കും. പ്രളയത്തിൽ നഷ്ടപ്പെട്ട ആധാരങ്ങളുടെ പകർപ്പിന്‌ മുദ്രവിലയും ഫീസും ഒഴിവാക്കിയ ഉത്തരവ്‌ ഒരു വർഷത്തേക്ക് ദീർഘിപ്പിച്ചു. വൈദ്യുതാഘാതമേറ്റ് മരിച്ച കൊല്ലം തൃക്കരുവ സന്തോഷ് ഭവനിൽ റംല, ശരത് ഭവനിൽ ശ്യാംകുമാർ എന്നിവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപനൽകും. ഇവരുടെ മക്കളെ സ്നേഹപൂർവം പദ്ധതിയിൽ ഉൾപ്പെടുത്തും. ലൈഫ് പദ്ധതി പ്രകാരം വീടും നൽകും.