മോഹൻലാലിന്റെ “ആറാട്ട്‌’ ഫെബ്രുവരി 10 ന്‌ തിയറ്ററുകളിൽ

0
89

മോഹൻലാൽ നായകനാകുന്ന ചിത്രം “ആറാട്ട്’ ഫെബ്രുവരി 10ന് റിലീസ് ചെയ്യും. ചിത്രം തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്‌ണൻ അറിയിച്ചു. നേരത്തെ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു.

ആറാട്ട് തിയേറ്ററിയിൽ തന്നെ റിലീസ് ചെയ്യേണ്ട സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. അടുത്തിടെ ഇറങ്ങിയ ആറാട്ടിന്റെ ടീസറിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

വിജയ് ഉലകനാഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റര്‍ സമീര്‍ മുഹമ്മദാണ്. രാഹുല്‍ രാജാണ്‌ സംഗീതം. ജോസഫ് നെല്ലിക്കല്‍ കലാ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യറാണ്. ശ്രദ്ധ ശ്രീനാഥാണ് നായിക. നെടുമുടി വേണു, സായ്‌കുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍ കുട്ടി, എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. പലക്കാടിന് പുറമെ ഹൈദ്രബാദാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷന്‍.