ഖേൽരത്ന : ശ്രീജേഷ് അന്തിമപട്ടികയിൽ

0
81

രാജ്യത്തെ പരമോന്നത കായികപുരസ്കാരമായ മേജർ ധ്യാൻചന്ദ് ഖേൽരത്നയ്ക്കുള്ള അന്തിമപട്ടികയിൽ മലയാളി ഹോക്കി ഗോൾകീപ്പർ പി ആർ ശ്രീജേഷും.
ശ്രീജേഷും ഒളിമ്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയും ഉൾപ്പെടെ 11 കായികതാരങ്ങളാണ് അന്തിമപട്ടികയിൽ. ഒളിമ്പിക്സിലും പാരാലിമ്പിക്സിലും മെഡൽ നേടിയവരാണ് ഭൂരിഭാഗവും.

രവി ദാഹിയ (ഗുസ്തി), ലവ്–ലിന ബൊർഗൊഹെയ്ൻ (ബോക്സിങ്), സുനിൽ ഛേത്രി (ഫുട്ബോൾ), മിതാലി രാജ് (ക്രിക്കറ്റ്), പ്രമോദ് ഭഗത് (ബാഡ്മിന്റൺ), സുമിത് ആൻടിൽ (ജാവ്–ലിൻ), അവാനി ലേഖ്റ (ഷൂട്ടിങ്), കൃഷ്ണ നാഗർ (ബാഡ്മിന്റൺ), എം നർവാൾ (ഷൂട്ടിങ്) എന്നിവരാണ് ശ്രീജേഷിനെയും നീരജിനെയും കൂടാതെ അവസാന ശുപാർശയിലുള്ളത്. 35 പേർ അർജുന പുരസ്കാര പട്ടികയിലുമുണ്ട്.