ഇന്ത്യയുടെ ഭൂതല-ഉപരിതല ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 വിജയകരമായി പരീക്ഷിച്ചു

0
76

ഇന്ത്യയുടെ ഭൂതല-ഉപരിതല ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്ത് എ.പി.ജെ അബ്ദുള്‍കലാം ദ്വീപില്‍ വെച്ചാണ് പരീക്ഷണം നടന്നത്. ഇന്നലെ രാത്രി 7.50നായിരുന്നു പരീക്ഷണം. ചൈനയുമായി നിലനില്‍ക്കുന്ന അതിര്‍ത്തി വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ മിസൈല്‍ പരീക്ഷണത്തിന് സവിശേഷ പ്രാധാന്യമാണുള്ളത്. മിസൈലിന് 5,000 കിലോമീറ്റര്‍ പരിധി വരെയുള്ള ലക്ഷ്യങ്ങളെ കൃത്യതയോടെ തകര്‍ക്കാന്‍ കഴിയും.