ആരോഗ്യപ്രവര്‍ത്തകയെ സ്‌കൂട്ടര്‍ ഇടിച്ച്‌ അപകടപ്പെടുത്താന്‍ ശ്രമം

0
96

ജോലി കഴിഞ്ഞു പോകവെ ആരോഗ്യപ്രവര്‍ത്തകയെ സ്‌കൂട്ടര്‍ ഇടിച്ച്‌ അപകടപ്പെടുത്താന്‍ ശ്രമം.ഇടിച്ച സ്‌കൂട്ടര്‍ നിര്‍ത്താതെ പോയി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ചേര്‍ത്തല പള്ളിപ്പുറം കേളമംഗലം വിനയ്ഭവനില്‍ വിനയ് ബാബുവിന്റെ ഭാര്യ എസ്. ശാന്തിയ്ക്കാണ് (-34) പരുക്കേറ്റത്. ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്ന ശാന്തിയെ സ്‌കൂട്ടര്‍ ഇടിച്ച്‌ അപകടപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ആരോഗ്യപ്രവര്‍ത്തകയുടെ മുഖത്ത് എല്ലു പൊട്ടിയത് ഉള്‍പ്പെടെ ഗുരുതര പരുക്കേറ്റു.