എ എ റഹിം ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌

0
73

ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായി എ എ റഹിമിനെ തെരഞ്ഞെടുത്തു. നിലവിലെ ദേശീയ പ്രസിഡന്‍റ് പി എ മുഹമ്മദ് റിയാസ് മന്ത്രിയെന്ന നിലയിലെ തിരക്കുകള്‍ മൂലമാണ് പദവി ഒഴിയുന്നത്. നിലവിൽ സംസ്ഥാന സെക്രട്ടറിയാണ്‌ റഹിം. ഇന്ന് ചേർന്ന ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിലാണ്‌ തീരുമാനം.

എസ്എഫ്ഐ സംസ്ഥാന വൈസ് പ്രഡിഡന്റ്, കേന്ദ്ര കമ്മിറ്റിഅംഗം, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റിഅംഗം, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം തുടങ്ങിയ പദവികൾ റഹിം വഹിച്ചിട്ടുണ്ട്. 2011ൽ വർക്കല നിയോജക മണ്ഡലത്തിൽനിന്ന്‌ നിയമസഭയിലേക്ക്‌ മത്സരിച്ചിരുന്നു.

നിലമേൽ എൻഎസ്എസ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇസ്ളാമിക് ഹിസ്റ്ററിയിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ റഹീം, നിയമപഠനവും ജേർണലിസം ഡിപ്ലോമയും പൂർത്തിയാക്കിയിട്ടുണ്ട്‌.