അധ്യാപക തസ്‌തികയിലേക്ക്‌ ഷിജുഖാന്റെ അപേക്ഷയില്ല

0
71

കണ്ണൂർ സർവകലാശാലയിൽ  അധ്യാപക ജോലിനേടാൻ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ മാനദണ്ഡം മറികടന്ന്‌ പോസ്‌റ്റ്‌ ഡോക്ടറൽ ഫെലോഷിപ്പ്‌  നേടിയെന്ന വാർത്ത അടിസ്ഥാനരഹിതം. മലയാളം അധ്യാപക തസ്‌തികയിലേക്ക്‌ ബുധനാഴ്‌ച നടക്കുന്ന അഭിമുഖത്തിൽ അധിക യോഗ്യത കാണിക്കാൻ കേരള സർവകലാശാലയിൽനിന്ന്‌ പോസ്‌റ്റ്‌ ഡോക്ടറൽ ഫെലോഷിപ് നേടിയെന്നാണ്‌ ചില മാധ്യമങ്ങൾ വാർത്ത സൃഷ്‌ടിച്ചത്‌.

ഈ തസ്‌തികയിലേക്ക്‌ ഷിജുഖാൻ അപേക്ഷ നൽകിയിട്ടില്ലെന്ന്‌ കണ്ണൂർ സർവകലാശാലാ അധികൃതർ സ്ഥിരീകരിച്ചു. അധ്യാപക തസ്‌തികയിലേക്ക്‌ ഷിജുഖാൻ അപേക്ഷിച്ചിട്ടില്ലെന്നും അപേക്ഷ നൽകാത്തയാൾക്ക്‌ അഭിമുഖത്തിൽ പങ്കെടുക്കാനാവില്ലെന്നും പിവിസി ഡോ. എ സാബു പറഞ്ഞു.