എടിഎം തട്ടിപ്പ് തടയാൻ ഓടിപി അധിഷ്ഠിത പണം പിൻവലിക്കൽ സംവിധാനവുമായി SBI; വിശദാംശങ്ങൾ അറിയാം

0
67

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്ന അക്കൗണ്ട് ഉടമകൾക്ക് അവരുടെ മൊബൈൽ ഫോണുകളിൽ ഒടിപി നമ്പർ ലഭിക്കുന്നതായിരിക്കും. ഈ ഓടിപി നൽകിയാൽ മാത്രമേ ഇനി പണം പിൻവലിക്കാൻ കഴിയു.

രാജ്യത്തുടനീളം എടിഎം (ATM) തട്ടിപ്പുകൾ സർവസാധാരണമായിരിക്കുകയാണ്. വിവിധ ബാങ്കുകൾ എടിഎം തട്ടിപ്പിന്റെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) തങ്ങളുടെ എടിഎം കാർഡ് ഉപയോക്താക്കളെ തട്ടിപ്പിനിരയാകാതെ സംരക്ഷിക്കാൻ പുതിയ ചുവടുവെയ്പുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഇത്തരം കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പരിഹാര മാർഗങ്ങൾ കണ്ടെത്തി. ഉപഭോക്താക്കളെ അവരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നതിനും ഒപ്പം ഓൺലൈൻ ബാങ്കിങുമായോ എടിഎമ്മുമായോ ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകളിൽ സംരക്ഷിക്കുന്നതിനുമായി സുരക്ഷിതവും സൗകര്യപ്രദവുമായ ഫീച്ചറുകൾ അവതരിപ്പിക്കുന്ന ബാങ്കിന്റെ സംരംഭത്തിന്റെ ഭാഗമാണ് ഈ പുതിയ നീക്കം. വേൾഡ് വിഷൻ ന്യൂസ്. എസ്ബിഐയുടെ എടിഎമ്മുകളിൽ നിന്നും ഇനി ഒടിപി (OTP) സംവിധാനത്തിലൂടെ മാത്രമായിരിക്കും പണം പിൻവലിക്കാൻ സാധിക്കുക. എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്ന അക്കൗണ്ട് ഉടമകൾക്ക് അവരുടെ മൊബൈൽ ഫോണുകളിൽ ഒടിപി നമ്പർ ലഭിക്കുന്നതായിരിക്കും. ഈ ഓടിപി നൽകിയാൽ മാത്രമേ ഇനി പണം പിൻവലിക്കാൻ കഴിയു.