ഇന്റര്‍നെറ്റ് പരസ്യത്തില്‍ നിന്നുള്ള വരുമാനത്തില്‍ വന്‍ റെക്കോര്‍ഡുമായി ഗൂഗിള്‍. ഈ വര്‍ഷത്തെ മൂന്നാം പാദത്തിലെ വരുമാനക്കണക്കിലാണ് ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍, യുട്യൂബ് വീഡിയോ സര്‍വീസ്, മറ്റ് വെബ് പാര്‍ട്ട്നര്‍ഷിപ്പുകള്‍ എന്നിവ വഴി കമ്ബനി ലാഭമുണ്ടാക്കിയത്. മറ്റെല്ലാ ടെക് കമ്ബനികളേക്കാളുമധികം പരസ്യവരുമാനമുണ്ടാക്കിയത് ഗൂഗിളാണ്.
മൂന്നാം പാദത്തില്‍ 53.1 ബില്യണ്‍ ഡോളറാണ് ഗൂഗിളിന്റെ പരസ്യ വരുമാനം. 63.336 ബില്യണ്‍ എന്ന ശരാശരി വരുമാനത്തില്‍ നിന്നും 65.1 ബില്യണ്‍ എന്ന നിലയിലേയ്ക്ക് ആല്‍ഫബെറ്റ് കമ്ബനിയുടെ മൊത്തം വരുമാനവും ഉയര്‍ന്നു.
മൊബൈല്‍ ഉപയോക്താക്കളെ ട്രാക്ക് ചെയ്യുന്നതിലും ബ്രൗസിങ് നിരീക്ഷിക്കുന്നതിലും വന്ന നിയന്ത്രണങ്ങള്‍ പരസ്യ ബിസിനസിലൂടെ ഗൂഗിള്‍ മറികടന്നു എന്നാണ് വരുമാന വര്‍ധനവ് തെളിയിക്കുന്നത്.