കൊണ്ടോട്ടിയിൽ യുവതിയ്ക്ക് നേരെയുള്ള ബലാത്സംഗ ശ്രമം; പതിനഞ്ചുകാരനെ ജുവനൈൽ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി

0
63

കൊണ്ടോട്ടിയിൽ ഇരുപത്തിയൊന്നുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പതിനഞ്ചുകാരനെ ജുവനൈൽ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. കോഴിക്കോട് വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിലേക്കാണ് മാറ്റിയത്. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നിർദേശപ്രകാരമാണ് നടപടി.ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കിയത്. പതിനഞ്ചുകാരനെ ഇന്ന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.ഇയാളുടെ സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ച് പൊലീസ് പരിശോധിക്കും.പ്രതി നല്ല ആരോഗ്യമുള‌ളയാളും ജില്ലാതലത്തിൽ ജൂഡോ ചാമ്പ്യനുമാണെന്ന് പൊലീസ് അറിയിച്ചു. ഇരുപത്തിയൊന്നുകാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
തിങ്കളാഴ്‌ച ഉച്ചയോടെ കൊണ്ടോട്ടി കൊട്ടൂക്കര അങ്ങാടിയ്‌ക്ക് സമീപമാണ് യുവതി ആക്രമിക്കപ്പെട്ടത്. ഇരുപത്തിയൊന്നുകാരിയെ പ്രതി കടന്നുപിടിച്ച് വാഴത്തോട്ടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എതിർത്തപ്പോൾ വസ്‌ത്രം കീറുകയും വായിൽ തുണിതിരുകുകയും ചെയ്‌തു.രക്ഷപ്പെട്ടോടിയ യുവതി അയൽവീട്ടിലെത്തി വിവരം പറഞ്ഞപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്.