ചേർത്തലയിൽ നഴ്‌സിനെ സ്‌കൂട്ടർ ഇടിച്ച്‌ അപായപ്പെടുത്താൻ ശ്രമം

0
149

ആലപ്പുഴ മെഡിക്കൽ കോള‍ജ് ആശുപത്രിയിലെ നഴ്‌സിനെ സ്‌കൂ‌‌ട്ടർ ഇടിച്ച് അപകടപ്പെടുത്താൻശ്രമമെന്നു പരാതി. ആലപ്പുഴ മെഡിക്കൽ കോള‍ജ് ആശുപത്രിയിലെ നഴ്‌സ് ചേർത്തല പള്ളിപ്പുറം കേളമംഗലം വിനയ് ഭവനിൽ എസ് ശാന്തിക്കാണ് (34) പരിക്കേറ്റത്. ഞായറാഴ്‌ച‌ രാത്രി എട്ടരയോടെ ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോൾ ചേർത്തല നെടുമ്പ്രക്കാട് ഗവ. സ്‌കൂളിനു സമീപമായിരുന്നു സംഭവം.
ശാന്തിയുടെ സ്‌കൂട്ടറിൽ അക്രമി 3 തവണ സ്‌കൂ‌ട്ടർ ഇടിപ്പിച്ചു. റോഡില്‍ വീണ ശാന്തിയെ മറ്റു യാത്രക്കാരും പ്രദേശവാസികളും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചൊവ്വാഴ്‌ച‌ വീണ്ടും അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എക്‌സ് റേ എടുത്തു. മുഖത്തെ എല്ലിന് പൊട്ടലുണ്ട്. കാൽമുട്ടിന് പരിക്കേറ്റു. ചേർത്തല പൊലീസ് കേസെടുത്തു. പിന്നാലെ വന്ന കാറിലുള്ളവര്‍ അക്രമിയെ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഹെല്‍മറ്റ് വച്ചിരുന്നതിനാല്‍ അക്രമിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് ശാന്തി പറഞ്ഞു.