മാല പൊട്ടിക്കല്‍; യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

0
89

കഴിഞ്ഞദിവസം അറസ്റ്റിലായ കോയമ്ബത്തൂര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പ്രദേശത്തെ സ്ഥിരം മാല പൊട്ടിക്കല്‍ കേസുകളിലെ പ്രതിയെന്ന് പൊലീസ്. കുനിയമുത്തൂരും പരിസരങ്ങളിലുമായി അഞ്ചു മാലപ്പൊട്ടിക്കല്‍ കേസുകളിലും ഇയാളാണ് പ്രതിയെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞദിവസമാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ റഹ്മാന്‍ പൊലീസിന്റെ പിടിയിലായത്. കുനിയമൂത്തൂര്‍ കെ.ജി.കെ റോഡിലെ ഒരു കടയുടമയുടെ മാലയണ് ഫൈസലും സംഘവും പൊട്ടിച്ചത്. ഇരുചക്രവാഹനത്തിലെത്തിയ ഫൈസലും സുഹൃത്തും വഴി ചോദിക്കാനെന്ന വ്യാജേനെ കടയിലേക്കു വരികയും ഉടമയായ ധനലക്ഷ്മിയുടെ അഞ്ചര പവന്‍ തൂക്കമുള്ള മാല പൊട്ടിച്ച്‌ ഓടുകയായിരുന്നു. പ്രദേശത്തെ സിസി ടിവി അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ഫൈസലാണ് പ്രതിയെന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞത്.

പ്രദേശവാസിയായ 17 വയസുകാരനാണ് ഫൈസലിനൊപ്പമുണ്ടായിരുന്നതെന്നും പൊലീസ് കണ്ടെത്തി.