ട്രാക്ക് അറ്റകുറ്റപ്പണി: നാല്​ ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി

0
92

പാലക്കാട്​: വള്ളത്തോള്‍ നഗര്‍-വടക്കാഞ്ചേരി സെക്ഷനിലെ ട്രാക്ക് അറ്റകുറ്റപ്പണി സുഗമമാക്കുന്നതിന് ഒക്ടോബര്‍ 28ന്​ നാല്​ ട്രെയിന്‍ സര്‍വിസുകള്‍ ഭാഗികമായി റദ്ദാക്കും. വ്യാഴാഴ്​ച കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന 06306 കണ്ണൂര്‍-എറണാകുളം ജംഗ്ഷന്‍ ഇന്‍റര്‍സിറ്റി എക്‌സ്‌പ്രസ് ഷൊര്‍ണൂര്‍ ജംഗ്‌ഷനില്‍ യാ​ത്ര അവസാനിക്കും.

നിലമ്ബൂരില്‍ നിന്ന് പുറപ്പെടേണ്ട 06325 നിലമ്ബൂര്‍ റോഡ്-കോട്ടയം ഡെയ്‌ലി എക്‌സ്‌പ്രസ് വ്യാഴാഴ്​ച തൃശൂരില്‍നിന്നാണ്​ സര്‍വീസ് ആരംഭിക്കുക. നിലമ്ബൂര്‍ റോഡിനും തൃശൂരിനും ഇടയില്‍ അന്ന്​ ഇൗ സര്‍വീസ്​ ഉണ്ടായിരിക്കില്ല. ബുധനാഴ്​ച തിരുനെല്‍വേലിയില്‍നിന്നും പുറപ്പെടുന്ന 06791 തിരുനെല്‍വേലി ജംഗ്ഷന്‍-പാലക്കാട് ജംഗ്ഷന്‍ പാലരുവി എക്സ്പ്രസ് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. തൃശൂരിനും പാലക്കാടിനും ഇടയില്‍ സര്‍വീസ്​ ഉണ്ടായിരിക്കില്ല.

വ്യാഴാഴ്​ച പാലക്കാട്​ ജങ്ഷനില്‍നിന്നും പുറപ്പെടേണ്ട 06792 പാലക്കാട് ജംഗ്ഷന്‍-തിരുനെല്‍വേലി ജംഗ്ഷന്‍ പാലരുവി എക്സ്പ്രസ് തൃശൂരില്‍നിന്നാണ്​ സര്‍വീസ്​ ആരംഭിക്കുക.