തീയറ്ററുടമകളുടെ ഏകപക്ഷീയമായ പ്രഖ്യാപനം ശരിയായില്ല: ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

0
78

മലയാള സിനിമ റിലീസിങ് പ്രതിസന്ധിയില്‍. വെള്ളിയാഴ്ച മലയാള സിനിമകള്‍ റിലീസ് ചെയ്യുമെന്ന് ഉറപ്പ് പറയാനാകില്ലെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. റിലീസിങ്ങിനെക്കുറിച്ച്‌ തീയറ്ററുടമകള്‍ ഏകപക്ഷീയമായി പ്രഖ്യാപനം നടത്തിയത് ശരിയായില്ലെന്നും സംഘടന നേതൃത്വം കുറ്റപ്പെടുത്തി.

ജോജു ജോര്‍ജ് നായകനായ സ്റ്റാര്‍ ഉള്‍പ്പെടെയുള്ള മലയാള സിനിമകള്‍ വെള്ളിയാഴ്ച തിയറ്ററില്‍ എത്തുമെന്നാണ് തിയറ്റര്‍ ഉടമകള്‍ അറിയിച്ചിരുന്നത്. എന്നാല്‍ തിയറ്ററുടമകളുടെ ഏകപക്ഷീയമായ റിലീസിങ് പ്രഖ്യാപനം ശരിയായില്ലെന്ന നിലപാടിലാണ് നിര്‍മാതാക്കളും വിതരണക്കാരും.

നാളെ ചേരുന്ന ഫിലിം ചേമ്ബര്‍ യോഗത്തിനു ശേഷം മാത്രമേ മലയാള സിനിമകളുടെ റിലിസിംഗ് സംബന്ധിച്ച്‌ തീരുമാനമാവുകയുള്ളുവെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു. മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ ഒ ടി ടി റിലിസിഗില്‍ പോകുന്നത് സ്വാഗതാര്‍ഹമാണെന്നും നിര്‍മ്മാതാക്കള്‍ കൂട്ടി ചേര്‍ത്തു.

അതേസമയം സംസ്ഥാനത്തെ തീയറ്ററുകളില്‍ ഇതര ഭാഷ സിനിമകളുടെ പ്രദര്‍ശനം വ്യാഴാഴ്ച്ച ആരംഭിക്കും. ജെയിംസ് ബോണ്ട് ചിത്രമായ നോ ടൈം ടു ഡൈ ആണ് ആദ്യം പ്രദര്‍ശനത്തിനെത്തുക.